Latest News :
...
Home » , , » വാഹന പരിശോധനയ്ക്കിടെ പോലീസ് മര്‍ദ്ദനം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചെര്‍ളടുക്ക സ്വദേശി ആശുപത്രിയില്‍

വാഹന പരിശോധനയ്ക്കിടെ പോലീസ് മര്‍ദ്ദനം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചെര്‍ളടുക്ക സ്വദേശി ആശുപത്രിയില്‍

Written By Muhimmath News on Sunday, 17 December 2017 | 18:52




സീതാംഗോളി: വാഹന പരിശോധനയ്ക്കിടെ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി ആരോപണം. ചെര്‍ളടുക്ക സ്വദേശി സിറാജാണ് തലയില്‍ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. മണിയംമ്പാറയില്‍ നിന്നും സീതാംഗോളിയിലേക്ക് വരികയായിരുന്ന കാര്‍ അംഗടിമുഗര്‍ വളവില്‍ വെച്ച് പോലീസ് കൈ കാണിക്കുകയായിരുന്നത്രെ. വാഹന പരിശോധനക്ക് നിര്‍ത്തിയിട്ട പോലീസ് ജീപ്പിനടുത്തേക്ക് പോകാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായി.


കാറില്‍ 90വയസുള്ള വൃദ്ധയുള്‍പ്പെടെയുള്ള സ്ത്രീകള്‍ ഉണ്ടെന്നും ഇറക്കമായതിനാല്‍ കാറ് നിര്‍ത്തിയിടാന്‍ പറ്റില്ലെന്നും പറഞ്ഞപ്പോള്‍ നിനക്കെന്താ കൊംമ്പുണ്ടോ എന്ന് ചോദിച്ച് പോലീസ് കാറിലേക്ക് തല ഇടിക്കുകയായിരുന്നുവെന് സിറാജുദ്ദീന്‍ പറയുന്നു. പിന്നീട് ആര്‍.സി ചോദിച്ചു. പുതിയ വണ്ടി ആണെന്നും ആര്‍.സി. പോസ്റ്റലായി കിട്ടുമെന്നും പറഞ്ഞപ്പോള്‍  വണ്ടി വിട്ടുതരാന്‍ പറ്റില്ലെന്ന് പറഞ്ഞതായും സിറാജുദ്ദീന്‍ പറയുന്നു.

വാഹന പരിശോധന നടത്തുമ്പോള്‍ പോലീസ് വാഹനത്തിനടുത്ത് പോയി പരിശോധന നടത്തണമെന്ന കോടതി വിധി നിലനില്‍ക്കെയാണ് പൊലീസിന്റെ നടപടി. തലയില്‍ മുറിവേറ്റ സിറാജുദ്ധീനെ ഇ.കെ.നായനാര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved