Latest News :
...
Home » , » മുജാലസ സംഘടിപ്പിച്ചു

മുജാലസ സംഘടിപ്പിച്ചു

Written By Muhimmath News on Saturday, 30 December 2017 | 17:17


ബഹ്‌റൈന്‍: തിരക്കേറിയ പ്രവാസ ജീവിതത്തിനടയില്‍ നന്മ നിറഞ്ഞ ജീവിതത്തേക്കുറിച്ചൊരു ആത്മ ബോധം വളര്‍ത്താനുള്ള സംസ്‌കരണ പദ്ധതിയാണ് റൗള. റൗള കോഴ്‌സിന്റെ ആരംഭം എന്ന നിലക്കാണ് ഐ സി എഫ് ഗള്‍ഫില്‍ 1000 കേന്ദ്രങ്ങളില്‍ മുജാലസ ('റൗള' പ്രലോഗ്) സംഘടിപ്പിക്കുന്നത്. 


ഐ സി എഫ് ബഹ്‌റൈനില്‍ നാല്‍പത് ഇടങ്ങളില്‍ നടക്കുന്ന മുജാലസ സംഗമം, സല്‍ബാദ് യൂനിറ്റിലും സംഘടിപ്പിച്ചു.

മുജാലസ സംഗമത്തില്‍ ഹാഷിം മുസ്ലിയാര്‍ അദ്ധ്യക്ഷനായിരുന്നു. ഐ സി എഫ് നാഷനല്‍ അഡ്മിന്‍ സെക്രട്ടറി അബ്ദുല്‍ സലാം മുസ്ലിയാര്‍ 'മുജാലസ' ഉദ്ഘാടനം ചെയ്തു. മുജാലസയിലെ പ്രധാന സെഷനായ റൗളയുടെ പ്രഥമ ക്ലാസ്സ് 'സ്‌നേഹത്തിന്റെ ആത്മീയ തലം' റഹീം സഖാഫി വരവൂര്‍ അവതരിപ്പിച്ചു. സെഷന്‍ റഫീഖ് മാസറ്റര്‍ നരിപ്പറ്റ പദ്ധതി വിശദീകരണം നടത്തി. മുജാലസയുടെ ഭാഗമായി നടത്തിയ എന്‍ടര്‍ടൈമന്റില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ആത്മീയ സദസ്സിന് അന്‍വര്‍ സലീം സഅദി നേതൃത്വം കൊടുത്തു.

സംഗമത്തില്‍ നിസാം കണ്ണൂര്‍, ഷഫീഖ് മുസ്ലിയാര്‍, ഉസ്മാന്‍ ഓട്ടുപാറ ഉമ്മര്‍ ഹാജി ഹനീഫ എന്നിവര്‍ പങ്കെടുത്തു. സംഗമത്തിന് ഹംസ ഖാലിദ് സഖാഫി സ്വാഗതവും ഹര്‍ഷാദ് ഹാജി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved