Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , » കുഴല്‍ കിണര്‍ ലോറി കവുങ്ങിന്‍ തോട്ടത്തിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്

കുഴല്‍ കിണര്‍ ലോറി കവുങ്ങിന്‍ തോട്ടത്തിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Tuesday, 19 December 2017 | 16:48




ബദിയടുക്ക: മാവിനക്കട്ട പൂക്കായം റോഡില്‍ ആറാട്ടുകടവില്‍ നിയന്ത്രണം വിട്ട കുഴല്‍ക്കിണര്‍ ലോറി പത്തടി താഴ്ചയിലുള്ള കവുങ്ങിന്‍ തോട്ടത്തിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി മുരുകന്‍, കുഴല്‍ക്കിണര്‍ തൊഴിലാളികളായ അസമിലെ രാജ, ജ്യോതിഷ്, രാഹുല്‍, ഷാനി, ബിഫ്‌ളോഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ആറാട്ടുകടവില്‍ റോഡിന്റെ പാര്‍ശ്വഭിത്തി ചെങ്കല്ലും മണ്ണും ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. എതിരെ വന്ന ബൈക്കിന് പോകാനായി റോഡരികിലേക്ക് അടുപ്പിക്കുന്നതിനിടെ റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നാണ് ലോറി അപകടത്തില്‍പെട്ടത്. വളവുള്ള ഈ റോഡില്‍ അപകടം പതിവാണ്. കഴിഞ്ഞ ആറു മാസത്തിനിടെ നാലു അപകടങ്ങള്‍ നടന്നതായി നാട്ടുകാര്‍ പറയുന്നു. റോഡിന്റെ പാര്‍ശ്വഭിത്തി കോണ്‍ക്രീറ്റ് ചെയ്ത് നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved