Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ജീവകാരുണ്യ, സേവന രംഗങ്ങളില്‍ കെ.എം.സി.സിയും സി.എച്ച് സെന്ററുകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 

സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ കണ്ടെത്തി അവര്‍ക്ക് സഹായം എത്തിക്കുന്നതിലും, ഉന്നതിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതിലും കെ.എം.സി.സി പ്രവര്‍ത്തകര്‍ കാണിക്കുന്ന ജാഗ്രത മാതൃകാപരമാണെന്നും തങ്ങള്‍ പറഞ്ഞു.. ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി കാസര്‍കോട് സി.എച്ച് സെന്ററിന് നല്‍കുന്ന മൊബൈല്‍ മോര്‍ച്ചറിയും അനുബന്ധ ഉപകരണങ്ങളും കൈമാറി പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. 

ചടങ്ങില്‍ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി.അഹ്മദലി, ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍, എ.എം കടവത്ത്, വി.പി അബ്ദുല്‍ ഖാദര്‍, മൂസ ബി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, കെ.ഇ.എ ബക്കര്‍ ,അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, വി.എം മുനീര്‍, അന്‍വര്‍ ചേരങ്കൈ, മഹ്മൂദ് കുളങ്കര, കെ.പി മുഹമ്മദ് അഷ്‌റഫ്, അസ്‌കര്‍ ചൂരി, ഹസ്സന്‍കുട്ടി പതികുന്നില്‍, മാഹിന്‍ കെളോട്ട്, സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍ എരിയാല്‍ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി, ഷരീഫ് കൊടവഞ്ചി, ബി.കെ. അബ്ദുസമദ്,തായലങ്ങാടി, കെ.എം ബഷീര്‍, എ.എ അസീസ്, ഖാലിദ് പച്ചക്കാട്, കെ.എം അബ്ദുള്‍ റഹ്മാന്‍, ഹാരിസ് പട്ട്‌ള, എം.എ നജീബ്, സഹീര്‍ ആസിഫ്, അഡ്വ.ഫൈസല്‍, ഹാരിസ് ബ്രദേര്‍സ്, സുബൈര്‍ അബ്ദുല്ല, അജ്മല്‍ തളങ്കര, ഗഫൂര്‍ ഊദ് ,ബഷീര്‍ ചേരങ്കൈ,ജലീല്‍ ബംബ ,റഫീഖ് കൊപ്പാറ ,ഖലീല്‍ അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply