Latest News :
...
Home » , , » കാലിഫോര്‍ണിയയില്‍ കാട്ടു തീ; നൂറുകണക്കിന് വീടുകള്‍ നശിച്ചു

കാലിഫോര്‍ണിയയില്‍ കാട്ടു തീ; നൂറുകണക്കിന് വീടുകള്‍ നശിച്ചു

Written By Muhimmath News on Wednesday, 6 December 2017 | 11:06

വെന്‍ച്യുറ (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയില്‍ തീ പടര്‍ന്നു പിടിക്കുന്നു. തീപിടുത്തത്തില്‍ നൂറുകണക്കിന് വീടുകള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച തീപിടുത്തം ശക്തമായ കാറ്റിനെ തുടര്‍ന്ന് പടര്‍ന്നു പിടിക്കുകയായിരുന്നു.

50,000 ഏക്കറോളം തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. രണ്ടരലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ച നിലയിലാണ്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ ഗവര്‍ണര്‍ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved