Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page




മൊഗ്രാല്‍: യു.എ .ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട് രണ്ട് ദിവസത്തിനകം മലേഷ്യയില്‍ നടന്ന റാലി ഓഫ് പെര്‍ളിസിലും ചാമ്പ്യ
ന്‍ പട്ടം നേടി മൂസ ഷരീഫ് ജൈത്രയാത്ര തുടരുന്നു.ദേശീയ റാലികള്‍ക്ക് പുറമെ അന്തര്‍ദേശീയ റാലികളിലും അജയ്യമായ മുന്നേറ്റം തുടരുന്ന മൂസ ഷരീഫ് ഇന്ത്യന്‍ കാര്‍ റാലി മേഖലക്ക് പുത്തനുണര്‍വ്വ് പകരുകയാണ്.4 തവണ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യയിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററായ മൂസ ഷരീഫ്,നിരവധി തവണ മലേഷ്യന്‍ ദേശീയ ചാമ്പ്യനായ കരംജിത് സിങ്ങുമായി ചേര്‍ന്നാണ് മലേഷ്യന്‍ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.

രണ്ട് ദിവസങ്ങളിലായി നടന്ന റാലിയില്‍ ഒമ്പത് സ്റ്റേജുകളിലും തിളക്കമാര്‍ന്ന ആധിപത്യം നേടിയാണ് ഈ സഖ്യം ഓവറോള്‍ ചാമ്പ്യന്‍ പട്ടം നേടിയത്.മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ മൂസ ഷരീഫ് ഇതിനകം അമ്പതില്‍ പരം അന്താരാഷ്ട്ര റാലികളില്‍ മത്സരിച്ചിട്ടുണ്ട്.


അഞ്ചാം ദേശീയ കാര്‍ റാലി കിരീടം ലക്ഷ്യമിട്ട് കൊണ്ട് ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടില്‍ മത്സരിക്കാനായി മൂസ ഷരീഫ് അരുണാചല്‍പ്രദേശിലേക്ക് പുറപ്പെട്ടു.ഈ മാസം 21 മുതല്‍ 23 വരെ നടക്കുന്ന റാലിയില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഡ്രൈവറായ ഗൗരവ് ഗില്ലാണ് മൂസ ഷരീഫിന്റെ കൂട്ടാളി.
Leave A Reply