Tuesday, 26 December 2017

അരുണാചലിലും വിജയം ദേശീയ റാലിയിലും മൂസ ഷരീഫ് കുതിക്കുന്നു



മൊഗ്രാല്‍: യു എ ഇ , മലേഷ്യ എന്നിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര കാര്‍ റാലിയിലെ തിളക്കമാര്‍ന്ന വിജയത്തിന് ശേഷം ദേശീയ കാര്‍ റാലിയിലും മൂസ ഷരീഫ് വിജയ ഗാഥ തുടരുന്നു. അരുണാചല്‍ പ്രദേശില്‍ നടന്ന ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം റൗണ്ടില്‍ തന്റെ ഇഷ്ട കൂട്ടുകാരന്‍ ഗൗരവ് ഗില്ലുമായി ചേര്‍ന്നാണ് മൂസ ഷരീഫ് വെന്നിക്കൊടി പാറിച്ചത്.ആറ് റൗണ്ടുകളുള്ള ചാമ്പ്യന്‍ഷിപ്പില്‍ മഹീന്ദ്ര അഡ്‌വെഞ്ചേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയ ഈ സഖ്യം ഇപ്പോള്‍ ബഹുദൂരം മുന്നിലാണ്. 


കോയമ്പത്തൂര്‍, ചിക്കമംഗളുരു,ജയ്പുര്‍ എന്നിവിടങ്ങളിലാണ് മുന്‍ റൗണ്ട് മത്സരങ്ങള്‍ നടന്നത്. ഇതിനകം നാല് ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം നേടിയ മൂസ ഷരീഫ് അഞ്ചാം കിരീടമെന്ന അപൂര്‍വ്വ നേട്ടത്തിനടുത്തെത്തി നില്‍ക്കുകയാണ്. 

ജനുവരി മൂന്നാം വാരത്തില്‍ ബെംഗളൂരു വെച്ചാണ് ദേശീയ റാലിയുടെ സമാപന റൗണ്ടായ ആറാം റൗണ്ട് മത്സരങ്ങള്‍ നടക്കുക.

SHARE THIS

Author:

0 التعليقات: