Latest News :
...
Home » » ബി.ജെ.പി പ്രവര്‍ത്തകനെ വീട് കയറി ഭീഷണിപ്പെടുത്തിയതിന് 29 പേര്‍ക്കെതിരെ കേസ്

ബി.ജെ.പി പ്രവര്‍ത്തകനെ വീട് കയറി ഭീഷണിപ്പെടുത്തിയതിന് 29 പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Sunday, 3 December 2017 | 14:59



ആദൂര്‍: ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ 29 പേര്‍ക്കെതിരെ ആദൂര്‍ 
 പോലീസ്  കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ ഇരിയണ്ണി പേരടുക്കത്തെ നിതീഷിന്റെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരായ സജിത്ത്, മണി, രാഗേഷ്, സന്തോഷ്, പ്രശാന്ത്, കൃഷ്ണകുമാര്‍, ശ്രീനേഷ്, നിഷാന്ത്, അരുണ്‍ തുടങ്ങിയ 29 പേര്‍ക്കെതിരെയാണ് കേസ്.
കാനത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാത്രി ഡി.വൈ.എഫ്.ഐ  ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളില്‍ ആദൂര്‍ പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിതീഷിനെ ഭീഷണിപ്പെടുത്തിയതെന്ന് പറയുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved