Latest News :
...
Home » , , » വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

Written By Muhimmath News on Thursday, 28 December 2017 | 17:45


കാസര്‍കോട്: എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ 10വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. എരിയപ്പാടി കണ്ടത്തില്‍ അബ്ദുല്‍റഹ്മാന്‍ എന്ന അന്തുഞ്ഞി(24)യെയാണ് ജില്ലാ അഡീ. സെഷന്‍സ് കോടതി ശിക്ഷിച്ചത്.


സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്ന് വിധിയില്‍ പറയുന്നു. 2013 ഒക്‌ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പോക്‌സോ നിയമപ്രകാരമാണ് ശിക്ഷ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved