Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , » മണിചെയിന്‍ തട്ടിപ്പ്: ബന്തിയോട് സ്വദേശികള്‍ക്കെതിരെ കേസ്

മണിചെയിന്‍ തട്ടിപ്പ്: ബന്തിയോട് സ്വദേശികള്‍ക്കെതിരെ കേസ്

Written By Muhimmath News on Friday, 29 December 2017 | 18:01





ബന്തിയോട്: മണിചെയിന്‍ സ്ഥാപനത്തിന്റെ പേരില്‍ നൂറുകണക്കിനാളുകളില്‍ നിന്നായി പണം വാങ്ങിച്ച് വഞ്ചിച്ചുവെന്ന പരാതിയില്‍ ബന്തിയോട് സ്വദേശികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്തിയോട് ചിപ്പാറിലെ നാഗരാജ്, സഹായി നാവട എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കമ്പനികളുടെ ഏജന്റുമാരായിരുന്ന കുമ്പള കുണ്ടങ്കേരടുക്കയിലെ പാപ്പയ്യയുടെ മകന്‍ നാഗരാജ, ഭാര്യ രേണുക എന്നിവര്‍ ഡി ജി പിക്കു നല്‍കിയ പരാതിയാണ് അന്വേഷണത്തിനു കുമ്പള പോലീസിനു കൈമാറിയത്.

2008ല്‍ മൈസൂര്‍ ആസ്ഥാനമായി ആരംഭിച്ച അഗ്രിഗോള്‍ഡ് മണി ചെയിന്‍ സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ്. നാഗരാജും സഹായി നാവടയും കുമ്പള കുണ്ടങ്കാരടുക്കയിലെത്തി നാഗരാജിനെ കമ്പനിയുടെ ഏജന്റായി നിയമിച്ചിരുന്നു. നാഗരാജ് നൂറുകണക്കിനാളുകളില്‍ നിന്നായി കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ 750 രൂപ വീതം സ്വരൂപിച്ച് നല്‍കിയിരുന്നു. അതിനിടെ അഗ്രിഗോള്‍ഡ് മണിചെയിന്‍ സ്ഥാപനം പൂട്ടി. താന്‍ വഞ്ചിക്കപ്പെട്ടതായി അറിഞ്ഞതോടെ നാഗരാജ് ബന്തിയോട് ചിപ്പാറിലെത്തി അന്വേഷിച്ചെങ്കിലും മണിചെയിന്‍ സ്ഥാപന ഉടമ നാഗരാജിനെയും നാവടയേയും കണ്ടെത്താനായില്ല. അതിനിടെ തങ്ങളുടെ പണം ആവശ്യപ്പെട്ട് പലരും കുണ്ടങ്കാരടുക്കയിലെ നാഗരാജിനെ സമീപിച്ചു.

ഇതേ തുടര്‍ന്നാണ് നാഗരാജ് കഴിഞ്ഞ ദിവസം കുമ്പള പോലീസില്‍ പരാതി നല്‍കിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved