Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
ബേഡകം: ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ എട്ടോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. ഇതേ സ്‌കൂളിലെ അധ്യാപകനായ പൂടംകല്ലിലെ ഡൊമിനികിനെതിരെയാണ് പോലീസ് കേസെടുത്തത്. 

ഒരുമാസം മുമ്പാണ് നാലാം ക്ലാസില്‍ പഠിക്കുന്ന എട്ടും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ച വിവരം ഒരു വിദ്യാര്‍ത്ഥി പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അധ്യാപകനോട് വിശദീകരണം തേടിയെങ്കിലും ഇയാള്‍ നിഷേധിക്കുകയായിരുന്നു. ഇതിനിടെ ചൈല്‍ഡ് ലൈനില്‍ പരാതിയെത്തി. തുടര്‍ന്ന് പരാതി ഉന്നയിച്ച കുട്ടികളുടെ മൊഴിയെടുത്തതോടെയാണ് സംഭവം പുറത്തുവന്നത്.

Leave A Reply