Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , , , , » മലയാളിയുടെ കമ്പ്യൂലീല്‍ ബിസിനസ് ആപ്പ് ആഗോള ശ്രദ്ധ നേടുന്നു

മലയാളിയുടെ കമ്പ്യൂലീല്‍ ബിസിനസ് ആപ്പ് ആഗോള ശ്രദ്ധ നേടുന്നു

Written By Muhimmath News on Thursday, 21 December 2017 | 11:13
























ദുബായ്: ഏതൊരു ബിസിനസ് സംരംഭങ്ങളുടെയും ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി നിരവധി അദ്വിതീയ പരിഹാരങ്ങളുമായെത്തിയ മലയാളിയുടെ കമ്പ്യൂലീല്‍ ബിസിനസ് ആപ്പ് ആഗോള ശ്രദ്ധ നേടുന്നു.

 സേല്‍സ് ക്വട്ടേഷന്‍, സേല്‍സ് ഇന്‍വോയ്‌സ്, സാലറി സര്‍ട്ടിഫിക്കറ്റ് തുടങ്ങി വ്യത്യസ്ത തരം ഡോകുമെന്റുകള്‍ക്കും വൗചറുകള്‍ക്കും റഫറന്‍സ് നമ്പര്‍ നല്‍കുന്നതാണ് അവയിലൊന്ന്. ഓരോ കമ്പനിയുടെ അഭിരുചിക്കനുസരിച്ച് ഇതിന്റെ ഘടന പുനഃക്രമീകരിക്കാം. കമ്പനിയുടെ ചുരുക്ക രൂപം, ഡോകുമെന്റ് ടൈപ്പിന്റെ ചുരുക്ക രൂപം, ഉപയോഗിക്കുന്ന സ്റ്റാഫിന്റെ ചുരുക്ക രൂപം, മാസത്തിന്റെയും വര്‍ഷത്തിന്റെയും വിവിധ രൂപങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയോ ഒഴിവാക്കിയോ റഫറന്‍സ് റമ്പറിന്റെ രൂപഘടന തയ്യാറാക്കാം. വിത്യസ്ത വൗച്ചര്‍ ടൈപ്പുകള്‍ക്ക് വിത്യസ്ത രൂപഘടന അവലംഭിക്കാം. റഫറന്‍സ് നമ്പറില്‍ ഉള്‍പ്പെട്ട ക്രമ നമ്പറിന്റെ അടിസ്ഥാനം മൂന്ന് വിധത്തില്‍ മാറ്റാനാവും.

 കമ്പനി സബ്മിഷന്‍ ഫോമിലൂടെ കമ്പനി സമര്‍പ്പിച്ച ശേഷം മാസ്റ്റര്‍ എക്കൗണ്ട് ആക്ടിവേറ്റ് ചെയ്താല്‍ കമ്പ്യൂലീല്‍ നല്‍കുന്ന  ഉത്തമ ബിസിനസ്സിനായുള്ള ലളിത ഉപകരണങ്ങള്‍ ആര്‍ക്കും ലഭ്യമാവും.

 ഓരോ മാസ്റ്റര്‍ എക്കൗണ്ടിന് കീഴിലും അഡ്മിന്‍ യൂസര്‍മാരെയും സബ് യൂസര്‍മാരെയും ചേര്‍ക്കാനാവും. അഡ്മിന്‍ യൂസര്‍മാര്‍ക്ക് കൂടുതല്‍ വൗച്ചര്‍ ടൈപ്പുകളും ഓരോ വൗച്ചര്‍ ടൈപ്പിന് കീഴിലും വിത്യസ്ത ടെംപ്ലേറ്റുകളും ചേര്‍ക്കാനാവും. പുതിയ വൗച്ചര്‍ ടൈപ്പും യൂസറും ഉണ്ടാക്കുമ്പോള്‍ ലഭ്യമാവുന്ന 'പവര്‍ ലവല്‍' ഉപയോഗിച്ച് നിശ്ചിത വൗച്ചര്‍ ടൈപ്പുകള്‍ നിശ്ചിത പവര്‍ ലവലെങ്കിലുമുള്ള യൂസര്‍മാര്‍ക്ക് മാത്രം ലഭ്യമാവും വിധം നിജപ്പെടുത്താം.

കമ്പനി ലെറ്റര്‍ ഹെഡ് സെറ്റിംഗ്, റഫറന്‍സ് നമ്പര്‍ ഫോര്‍മാറ്റിംഗ് അടക്കം നിരവധി ഓപ്ഷനുകള്‍ അഡ്മിന്‍ യൂസര്‍മാര്‍ക്ക് ലഭ്യമാണ്.

 ഒരേ കമ്പനിയിലെ നിരവധി പേര്‍ക്ക് വിത്യസ്ത ഇടങ്ങളില്‍ നിന്നായി വൗച്ചര്‍ എന്‍ട്രികള്‍ ജനറേറ്റ് ചെയ്യാനാവുന്നു. കമ്പ്യൂലീല്‍ നേരിട്ട് ലഭ്യമാക്കുന്ന ജനറല്‍ ടെംപ്ലേറ്റുകളും മാസ്റ്റര്‍ എക്കൗണ്ടുകള്‍ക്ക് കീഴില്‍ തയ്യാറാക്കാനാവുന്ന കസ്റ്റം ടെംപ്ലേറ്റുകളും യൂസര്‍മാര്‍ക്ക് അടിസ്ഥാന മാതൃകയായി ഉപയോഗപ്പെടുത്തി അനായസേന എന്‍ട്രികള്‍ ജനറേറ്റ് ചെയ്യാനാവുന്നു. ഇത്തരം എന്‍ട്രികള്‍ തങ്ങള്‍ ഇച്ഛിക്കുന്ന വിധം രൂപപ്പെടുത്താനുള്ള നിരവധി ടൂളുകളും ലഭ്യമാണ്.

തയ്യാറാക്കിയ എന്‍ട്രികള്‍ തങ്ങളുടെ ലെറ്റര്‍ ഹെഡിലെന്ന പോലെ പി ഡി എഫ് ഫയല്‍ ആയി ആക്കി മാറ്റാനും ഒരു വെബ് പേജ് ലിങ്കിലൂടെ നിശ്ചിത സമയത്തേക്ക് മൂന്നാം കക്ഷിക്ക് കൈമാറാനുമാവുന്നു. മൂന്നാം കക്ഷിക്ക് മാസ്റ്റര്‍ എക്കൗണ്ട് കൂടാതെ തന്നെ എന്‍ട്രി അയച്ചയാളുടെ ലെറ്റര്‍ഹെഡിലെന്ന പോലെ ലഭ്യമാവുന്നു. തങ്ങളുടെ മാസ്റ്റര്‍ എക്കൗണ്ടില്‍ ലോജിന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഷേര്‍ ചെയ്ത് ലഭ്യമാവുന്ന എന്‍ട്രിയിലെയോ തങ്ങളുടെ തന്നെ മറ്റൊരു എന്‍ട്രിയിലെയോ ഉള്ളടക്കം ഒരൊറ്റ ക്ലിക്ക് കൊണ്ട് പുതിയൊരു വൗച്ചര്‍ എന്‍ട്രിയിലേക്കോ വൗച്ചര്‍ ടെംപ്ലേറ്റിലേക്കോ ഫ്‌ലിപ്പ് ചെയ്ത് മാറ്റാവുന്നതാണ്. ഇത് പ്രകാരം 'സേല്‍സ് ക്വട്ടേഷന്റെ' ഉള്ളടക്കം 'ലോക്കല്‍ പര്‍ച്ചേസ് ഓര്‍ഡറായും' അത് പിന്നീട് 'ഡെലിവറി ഓര്‍ഡറും' 'സേല്‍സ് ഇന്‍വോയ്‌സുമായും' ഒക്കെ ഫ്‌ലിപ്പ് ചെയ്ത് കൊണ്ട് എളുപ്പം മാറ്റാവുന്നതാണ്.

സാധരണ യൂസര്‍മാരുടെ എന്‍ട്രികള്‍ അഡ്മിന്‍ യൂസര്‍മാര്‍ക്ക് നിരീക്ഷിക്കാനും അപ്‌ഡേറ്റ് ചെയ്യാനുമാവും. എന്നാല്‍ ഒന്നിലധികം സാധാരണ യൂസര്‍മാര്‍ക്ക് ഒരേ വൗച്ചര്‍ എന്‍ട്രി അപ്‌ഡേറ്റ് ചെയ്യാനുതകും വിധം യൂസര്‍ ഗ്രൂപ്പിങ്ങും മള്‍ട്ടി യൂസര്‍ അപ്‌ഡേറ്റ് ഫീച്ചറും ലഭ്യമാണ്. ഇങ്ങിനെ ഉപയോഗിക്കുമ്പോള്‍ ഏതെങ്കിലുമൊരു യൂസര്‍ വഴി അനാവശ്യ തിരുത്തലുകള്‍ വരുന്നതുള്‍പ്പെടെയുള്ള സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ വീക്ഷിക്കാനും ഇല്ലായ്മ ചെയ്യാനും വിവിധ വഴികള്‍ പിന്നാമ്പുറത്ത് ക്രമീകരിച്ചിട്ടുണ്ട്. ഓരോ എന്‍ട്രിയുടെയും അപ്‌ഡേറ്റിന്റെയും വിശദമായ ലോഗും ലഭ്യമാണ്.



മള്‍ട്ടി യൂസര്‍ അപ്‌ഡേറ്റ് ഫീച്ചര്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രോജക്റ്റ് ജോബ് കോസ്റ്റിംഗും വിത്യസ്ത പ്രോജക്ടുകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന വേലക്കാരുടെ ഹാജര്‍ മാനേജ്‌മെന്റും ഓണ്‍ലൈനായി എളുപ്പത്തില്‍ ചെയ്യാനാവും.

ജോലിക്കാര്‍ക്ക് അവരുടെ ദൈനംദിന ജോലി വിവരങ്ങളടങ്ങിയ റിപ്പോര്‍ട്  ഓണ്‍ലൈനായി സമര്‍പ്പിക്കാനാവുന്നതാണ് കമ്പ്യൂലീലിലെ മറ്റൊരു വ്യതിരിക്ത ഫീച്ചര്‍. ടെക്‌നിക്കല്‍, സേല്‍സ്, ഡ്രൈവര്‍, ജനറല്‍ എന്നിവയിലേതെങ്കിലുമൊരു റിപ്പോര്‍ട്ടിങ്ങ് രൂപം ഓരോ യൂസര്‍ എക്കൗണ്ടിലേക്കും നിര്‍ണയിക്കാവുന്നതാണ്. റിപ്പോര്‍ട്ടിങ്ങ് അലേര്‍ട്ടുകള്‍ അയക്കാനായി മൂന്നോളം ഇമെയിലുകള്‍ സെറ്റ് ചെയ്യാം. അയച്ച റിപ്പോര്‍ട്ടുകളുടെ കോപ്പി വാര്‍ട്‌സ്ആപ്പ് വഴിയോ മറ്റോ അയക്കാനുമാവും. ജോലിക്കാര്‍ കൂടുതല്‍ കാര്യക്ഷമരാവാനും തദ്വാരാ ഉയര്‍ന്ന ബിസിനസ് ലഭ്യമാവാനും ദൈനംദിന ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് ഫീച്ചര്‍ ഉപയോഗപ്രഥമാണ്.

മാസ്റ്റര്‍ അക്കൗണ്ട് ഇല്ലാതെ തന്നെ ഇത്തരത്തിലുള്ള മിക്ക ടൂളുകളും  പരീക്ഷിക്കാനായി ഡെമോ അക്കൗണ്ടുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

 ദുബായില്‍ ജോലി ചെയ്യുന്ന കാസറഗോഡ് സ്വദേശിയായ ഖലീല്‍ ദേളിയാണ് കമ്പ്യൂലീല്‍ രൂപപ്പെടുത്തിയത്. compuleel.com എന്ന വെബ് സൈറ്റിലൂടെ ഇത് സൗജന്യമായി ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആന്‍ഡ്രോയിഡ് ആപ്പുമുണ്ട്.

 ബിസിനസ് മേഖലയില്‍ ഏറെ ഉപകാരപ്രഥമായ കമ്പ്യൂലീല്‍ വ്യാപകമായി ലഭ്യമാക്കാനും കൂടുതല്‍ മെച്ചമായ ഫീച്ചറുകള്‍ ചേര്‍ത്ത് വിപുലീകരിക്കാനുമായി ഏതെങ്കിലും പ്രമുഖ ഐ.ടി.കമ്പനിയുമായി ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നതായി ഖലീല്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved