ചെര്‍ക്കള : പാടി ചാലക്കരയില്‍ നാലു വയസുകാരി ചാലില്‍ വീണ് മരിച്ചു. കുണ്ടംകുഴിയിലെ കമലാക്ഷന്‍-സന്ധ്യ ദമ്പതികളുടെ മകള്‍ സാദികയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടം. സ്കൂള്‍ അവധിയായതിനാല്‍ സന്ധ്യയും കുട്ടികളും പാടിയിലെ സ്വന്തം വീട്ടില്‍ വന്നതായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് മറ്റു കുട്ടികള്‍ക്കൊപ്പം സാദികയും വീടിനു സമീപത്തെ വെള്ളം ഒഴുകിപ്പോകുന്ന ചാലിലേക്ക് കളിക്കാനായി പോയതായിരുന്നു. ഇതിനിടെ സാദിക അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ കുട്ടിയെ പുറത്തെടുത്ത് ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സനിക ഏകസഹോദരിയാണ്.
Post a Comment