Latest News :
Home » , » ട്രെയിനില്‍ നിന്നും തെറിച്ച് വീണ് മരിച്ചത് പുല്ലൂര്‍ സ്വദേശിനി

ട്രെയിനില്‍ നിന്നും തെറിച്ച് വീണ് മരിച്ചത് പുല്ലൂര്‍ സ്വദേശിനി

Written By Muhimmath News on Wednesday, 27 December 2017 | 12:20

കാഞ്ഞങ്ങാട്: വടകരയില്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് പുല്ലൂര്‍ താളിക്കുണ്ട് കണിയാംകുന്നിലെ എം.വിജയന്റെ ഭാര്യ സി.മിനി (38)യെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കോഴിക്കോട് കക്കോടി മക്കട സ്വദേശിനിയായ മിനി ഞായറാഴ്ച രാവിലെ സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പുല്ലൂരിലെ ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ട്രെയിന്‍ വടകരയിലെത്തിയപ്പോള്‍ മിനി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. തല്‍ക്ഷണം തന്നെ മരണവും സംഭവിച്ചു. 
മരിച്ചത് ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മക്കള്‍: ശിവന്യ, ശ്രീശിവ. സഹോദരങ്ങള്‍: സുജിത്ത്, പ്രജിത്ത്, മോളി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved