Latest News :
Home » , » അഞ്ചു ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍

അഞ്ചു ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍

Written By Muhimmath News on Sunday, 3 December 2017 | 14:31


നീലേശ്വരം: അഞ്ചു ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്‍ കാട്ടില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍. കക്കോട് കാറളത്തെ കെ.വി. രാജനെ (52)യാണ് വീടിനടുത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 29ന് ഉച്ചക്കാണ് കാണാതായത്. മകന്‍ സജിത്തിന്റെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസ് എടുത്ത് അന്വേഷിച്ച് വരുന്നതിനിടെ ഉച്ചക്ക് ഒന്നോടെയാണ് മൃതദേഹം കണ്ടത്. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

പരേതനായ എ.വി. കുഞ്ഞിക്കണ്ണന്റെയും കെ.വി. ജാനകിയുടെയും മകനാണ്. ഭാര്യ: സി. സരോജിനി. മക്കള്‍: സരിത, സജിത്. മരുമകന്‍: ചന്ദ്രന്‍ അട്ടേങ്ങാനം. സഹോദരങ്ങള്‍: പത്മിനി, വത്സല, വിജയന്‍, ഉഷ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved