Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » , » വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

Written By Muhimmath News on Tuesday, 5 December 2017 | 18:07



പെര്‍ള: വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. പെര്‍ള കണ്ടിഗെ സ്വദേശിനിയും നീര്‍ച്ചാലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ യമുന(56)യാണ് മരിച്ചത്. നെഞ്ച് വേദനയെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. 

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് മരിച്ചത്. ഭര്‍ത്താവ്: ഗോപാലന്‍. മക്കള്‍: കമല, ശശികല, രമേശ, സുമാവതി, ആനന്ദ, പരേതയായ ലക്ഷ്മി. മരുമക്കള്‍: സുകുമാര, രാമ. സഹോദരങ്ങള്‍: ഗോപാല, കുട്ടി, ഉമാവതി, പരേതനായ മാന.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved