Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

Written By Muhimmath News on Friday, 29 December 2017 | 17:01


തൃക്കരിപ്പൂര്‍: വ്യാപാരി കടയില്‍ കുഴഞ്ഞു വീണ് മരിച്ചു. സൗത്ത് തൃക്കരിപ്പൂരില്‍ തെക്കുമ്പാട്ട് വ്യാപാരം നടത്തുന്ന തലിച്ചാലത്തെ കെ.വി വിശ്വനാഥ(60)നാണ് കടയില്‍ കുഴഞ്ഞ് വീണ് മരിച്ചത്.

കടയില്‍ സാധനം വാങ്ങാനെത്തിയ ആള്‍ക്ക് സാധനങ്ങള്‍ എടുത്തുകൊടുക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകീട്ടാണ് സംഭവം.

സംസ്‌ക്കാരം ഇന്ന് രാവിലെ സമുദായ ശ്മശാനത്തില്‍ നടന്നു. ദീര്‍ഘകാലം തലിച്ചാലം കുഞ്ഞാലി സ്മാരക വായനശാലയുടെ പ്രസിഡന്റും സി പി എം കര്‍ഷക തൊഴിലാളി യൂണിയന്റെയും ഭാരവാഹിയുമായിരുന്നു.

പാവൂര്‍ രാഘവന്‍ കെ.വി കല്ല്യാണി ദമ്പതികളുടെ മകനാണ്.ഭാര്യ കെ രജനി. മക്കള്‍: നിഥിന്‍, രസ്‌ന. സഹോദരങ്ങള്‍: രഘുനാഥന്‍, പുഷ്പ, ഉമ, ഗോപിനാഥന്‍, ശോഭ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved