Latest News :
Home » , » തെഴിലാളി കവുങ്ങില്‍ നിന്ന് വീണ് മരിച്ചു

തെഴിലാളി കവുങ്ങില്‍ നിന്ന് വീണ് മരിച്ചു

Written By Muhimmath News on Thursday, 7 December 2017 | 17:06




മുളിയാര്‍: തൊഴിലാളി കവുങ്ങില്‍ നിന്ന് വീണ് മരിച്ചു. മുളിയാര്‍ മൂലടുക്കയിലെ മുകുന്ദന്‍ (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അടക്ക പറിക്കുന്നതിനിടെയാണ് കവുങ്ങില്‍ നിന്ന് വീണത്. അടക്കാകുല ദേഹത്ത് വീണതോടെ പിടിവിടുകയായിരുന്നു. സാരമായി പരിക്കേറ്റ മുകുന്ദനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വൈകിട്ട് നാലുമണിയോടെയാണ് മരിച്ചത്.

അപ്പുടുചപ്പല ദമ്പതികളുടെ മകനാണ്. ഭാര്യ: നാരായണി. മക്കള്‍: വിനോദ്, രാധ, ഗീത, മിനി. മരുമക്കള്‍: പ്രീതി, രാഘവന്‍, അനില്‍ കുമാര്‍, ബാലന്‍. സഹോദരങ്ങള്‍: അപ്പക്കുഞ്ഞി, നാരായണി, കുമാരന്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved