Latest News :
...
Home » , , , , » കടലില്‍ കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കടലില്‍ കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Written By Muhimmath News on Sunday, 3 December 2017 | 19:19



ചെറുവത്തൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുര്‍ന്ന് ഉണ്ടായ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ചുവീണ് കാണാതായ മത്സ്യ തൊഴിലാളി പുതിയവളപ്പ് സ്വദേശി സുനില്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തി.


ഞായറാഴ്ച വൈകീട്ട് അഴിമുഖത്ത് നിന്നും കിലോമീറ്ററോളം ഉള്ളിലായി ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ പോയ തോണിയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കോസ്റ്റല്‍ പോലീസിന്റെ സഹായത്തോടെ മൃതദേഹം കരക്കെത്തിക്കുകയും ചെയ്തു. നീലേശ്വരം തൈക്കടപ്പുറം എത്തിച്ച മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയാണ് മത്സ്യബന്ധനത്തിന് ശേഷം മടക്കര ഹാര്‍ബറിലേക്ക് തിരിച്ചുവരുന്ന വഴി തലക്കാട്ട് രാജീവന്റെ ഉടസ്ഥതയിലുള്ള അഥീന എന്ന ബോട്ട് കൂറ്റന്‍ തിരമാല തകര്‍ത്തത്. കടലില്‍ മുങ്ങിത്താണ ബോട്ടിലെ മൂന്നു പേരില്‍ രണ്ടുപേരെ കോസ്റ്റല്‍ പോലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയിരിന്നു. സുനില്‍ കുമാറിനെ കാണാതാവുകയാണ് ഉണ്ടായത്. കടല്‍ ക്ഷോഭിച്ചതിനാല്‍ കടലിലെ അന്വേഷണം ഫലപ്രദമായില്ല. തുടര്‍ന്ന് ഞായറാഴ്ച
ഒഴുകിനടക്കുന്നതിനിടയിലാണ് മത്സ്യ തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയും മൃതദേഹം കരയില്‍ എത്തിക്കുകയും ചെയ്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved