Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , » അസുഖത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു

അസുഖത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു

Written By Muhimmath News on Wednesday, 20 December 2017 | 17:29



മുള്ളേരിയ: അസുഖത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. മുള്ളേരിയ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സംയുക്ത(14)യാണ് മരിച്ചത്. മുള്ളേരിയക്ക് സമീപം ബെള്ളിഗെ സ്വദേശികളും നാരമ്പാടിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ ശേഷപ്പ നായക്-ചന്ദ്രാവതി ദമ്പതികളുടെ മകളാണ്.


രണ്ട് വര്‍ഷത്തോളമായി സംയുക്ത രോഗബാധിതയായിരുന്നു. ഇന്നലെ വൈകിട്ട് അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചതായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. സച്ചിന്‍, സന്ധ്യ എന്നിവര്‍ സഹോദരങ്ങളാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved