Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » , , , » പ്രമുഖ പണ്ഡിതന്‍ കക്കിഞ്ച സയ്യിദ് ഹസ്സന്‍ ഹാജി നിര്യാതനായി

പ്രമുഖ പണ്ഡിതന്‍ കക്കിഞ്ച സയ്യിദ് ഹസ്സന്‍ ഹാജി നിര്യാതനായി

Written By Muhimmath News on Wednesday, 6 December 2017 | 18:10



കക്കിഞ്ച: പ്രമുഖ പണ്ഡിതന്‍ കക്കിഞ്ച സയ്യിദ് ഹസ്സന്‍ ഹാജി (69) നിര്യാതനായി. പരേതനായ ഉമര്‍ മുസ്‌ലിയാരുടെ മകനും പയോട്ട തങ്ങളുടെ ജ്യേഷ്ഠ സഹോദരനുമാണ്. മാതാവ്: സയ്യിദത്ത് ബീവി ഉമ്മാബി. ഉള്ളാള്‍ തങ്ങളുടെ ശിഷ്യനായി ദീര്‍ഘകാലം ദര്‍സ് പഠനം നടത്തിയ സയ്യിദ് ഹസ്സന്‍ ഹാജി ഉള്ളാള്‍, കോട്ടപ്പുറം, ഊജങ്കോട് തുടങ്ങി നിരവധി മഹല്ലുകളില്‍ ഖത്തീബായി സേവനം ചെയ്തിട്ടുണ്ട്.

ഭാര്യ: ആഇശാബി. മക്കള്‍: മുഹമ്മദ് ജമാല്‍ (ദുബായ്), മുഹമ്മദ് മുസ്തഫ (സുല്‍ത്താന്‍ ഗോള്‍ഡ് മംഗളൂരു), നസീബ, ഖദീജ, സാജിദ. മരുമക്കള്‍: മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഷരീഫ്, മുഹമ്മദ് ആസിഫ്. സഹോദരങ്ങള്‍: സയ്യിദ് അഹമ്മദ് കുഞ്ഞി, സയ്യിദ് ശുക്കൂര്‍ മുസ്‌ലിയാര്‍, സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ മദനി, സയ്യിദ് അബ്ദുല്‍ ഹകിം മദനി, ബിവി ആസ്യമ്മ, ബിവി ഫാത്തിമ പയോട്ട, സയ്യിദത്ത് ആഇശ. കക്കിഞ്ച മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved