Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , » കനത്ത മൂടല്‍ മഞ്ഞ്; ഡല്‍ഹി വിമാനത്താവളത്തിലെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കനത്ത മൂടല്‍ മഞ്ഞ്; ഡല്‍ഹി വിമാനത്താവളത്തിലെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

Written By Muhimmath News on Sunday, 31 December 2017 | 12:19


ന്യൂഡല്‍ഹി: അതിരൂക്ഷമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റണ്‍വേയിലെ ദൃശ്യപരിധി കുറഞ്ഞതിനാല്‍ വിമാനങ്ങള്‍ക്ക് പറന്നുയരാനോ ലാന്‍ഡ് ചെയ്യാനോ കഴിയുന്നില്ല.

മോശം കാലാവസ്ഥ റോഡ് ഗതാഗതത്തെയും ബാധിച്ചു. ഡല്‍ഹിയില്‍ നിന്നുമുള്ള ചില ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.


ഡല്‍ഹിയില്‍ ശനിയാഴ്ച രാത്രി 7.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ഇനിയും താപനില കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved