Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , » ഭര്‍ത്താവുമായി വഴക്കിട്ട് പൊട്ടക്കിണറ്റില്‍ ചാടിയ വീട്ടമ്മ മരിച്ചു

ഭര്‍ത്താവുമായി വഴക്കിട്ട് പൊട്ടക്കിണറ്റില്‍ ചാടിയ വീട്ടമ്മ മരിച്ചു

Written By Muhimmath News on Wednesday, 20 December 2017 | 10:29


ചെര്‍ക്കള: ഭര്‍ത്താവുമായി വഴക്കിട്ട് വീട്ടമ്മ പൊട്ടക്കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. എടനീരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തങ്കമണി (60) യാണ് കിണറ്റില്‍ ചാടിയത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. 


ഭര്‍ത്താവ് ബാബുവുമായി വഴക്കിട്ട് പൊട്ടക്കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് സംഭവം കണ്ട അയല്‍വാസികള്‍ പറയുന്നത്.


നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസും കാസര്‍കോട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സും രണ്ട് മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ചെളിയില്‍ പൂണ്ട നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved