Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » ഗുജറാത്തില്‍ വിജയ് രൂപാനി മന്ത്രിസഭ അധികാരമേറ്റു; ഉപമുഖ്യമന്ത്രിയുള്‍പ്പെടെ 20 അംഗ മന്ത്രിസഭ

ഗുജറാത്തില്‍ വിജയ് രൂപാനി മന്ത്രിസഭ അധികാരമേറ്റു; ഉപമുഖ്യമന്ത്രിയുള്‍പ്പെടെ 20 അംഗ മന്ത്രിസഭ

Written By Muhimmath News on Tuesday, 26 December 2017 | 13:29

























അഹമ്മദാബാദ്: വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. 20 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ഓംപ്രകാശ് കോഹ്‌ലിയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് വിജയ് രൂപാനിയും നിതിന്‍ പട്ടേലും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി അധികാരത്തില്‍ വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

പ്രധാനമന്ത്രിയ്ക്കും ബി.ജെ.പി ദേശീയ അധ്യക്ഷനും പുറമേ ബി.ജെ.പി ഭരിക്കുന്ന 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടി ദേശീയ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. ഗാന്ധിനഗറിലെത്തിയ മോദി രാവിലെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് റോഡ് ഷോയും നടത്തിയിരുന്നു.

ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്കു പുറമേ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ചടങ്ങിനെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ കേശുഭായ് പട്ടേല്‍, ശങ്കര്‍ സിങ് വഗേല, ബിജെപി നേതാവ് എല്‍.കെ അദ്വാനി എന്നിവരും ചടങ്ങിനെത്തിയിരുന്നു.

നേരത്തെ കോണ്‍ഗ്രസ് ഉയര്‍ത്ത കടുത്ത വെല്ലുവിളിയെ മറികടന്നാണ് ബി.ജെ.പി സംസ്ഥാനത്ത അധികാരംനിലനിര്‍ത്തിയിരുന്നത്. മന്ത്രിസഭയിലുണ്ടായിരുന്ന ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ ബി.ജെ.പിയുടെ 24 സിറ്റിങ് എം.എല്‍.എമാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ഇത്തവണ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് രൂപാനി മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved