Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , » ബി.ജെ.പിയെ മറികടക്കുന്ന തന്ത്രം മെനയാന്‍ കോണ്‍ഗ്രസിനായില്ല -ജിഗ്‌നേഷ് മേവാനി

ബി.ജെ.പിയെ മറികടക്കുന്ന തന്ത്രം മെനയാന്‍ കോണ്‍ഗ്രസിനായില്ല -ജിഗ്‌നേഷ് മേവാനി

Written By Muhimmath News on Tuesday, 19 December 2017 | 12:03
























അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിയെ മറികടക്കുന്ന തന്ത്രം മെനയാന്‍ കോണ്‍ഗ്രസിനായില്ലെന്ന് ജിഗ്‌നേഷ് മേവാനി. തെരഞ്ഞെടുപ്പില്‍ നിലമെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിെന്റ പിഴവാണ്. ബിജെപിയെ മറികടക്കുന്ന തന്ത്രം മെനയാന്‍ കോണ്‍ഗ്രസിനായില്ല. കോണ്‍ഗ്രസ് തന്ത്രപരമായ പ്രചാരണം നടത്തിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാല സഖ്യമുണ്ടാക്കുമെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.

നഗര വോട്ടര്‍മാര്‍ ഹിന്ദുത്വ ആശയങ്ങളില്‍ വശംവദരായി. അമിത്ഷായും മോദിയും വഡ്ഗാമില്‍ പ്രചാരണം നടത്തിയിട്ടും താന്‍ ജയിച്ചുവെന്നും ഗുജറാത്ത് മോദിയെ പാഠം പഠിപ്പിച്ചെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved