Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , , » ഗുജറാത്തില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്

ഗുജറാത്തില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്

Written By Muhimmath News on Monday, 18 December 2017 | 12:23
























അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ശക്തമായ പോരാട്ടത്തെ അതിജീവിച്ച് ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബിജെപി 106 സീറ്റുകളിലും കോണ്‍ഗ്രസ് 75 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

തെക്കന്‍, വടക്കന്‍ ഗുജറാത്തും നഗരമേഖലയും ആണ് ബിജെപിക്ക് തുണയായത്. ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണുണ്ടാക്കിയത്. കച്ച്, സൗരാഷ്ട്ര മേഖലഖളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി.

വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും ലീഡ് നില മാറി മറിഞ്ഞു. ബിജെപിയെ മറികടന്ന് മുന്നിലെത്താനും കോണ്‍ഗ്രസിന് കഴിഞ്ഞു. 182 സീറ്റുള്ള ഗുജറാത്തില്‍ 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 115 സീറ്റാണ് കഴിഞ്ഞ തവണ ബി ജെ പിക്ക് ലഭിച്ചത്.

ബി ജെ പിയും കോണ്‍ഗ്രസും നേരിട്ടുള്ള പോരാട്ടമാണ് ഗുജറാത്തിലും ഹിമാചലിലും നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ രാഹുല്‍ ഗാന്ധിക്കും ഒരുപോലെ പ്രധാനമാണ് ഗുജറാത്ത് ഫലം. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും അതിനിടയില്‍ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പുകളെയും ഫലം സ്വാധീനിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved