Latest News :
Home » , » ഫൈസീ ഉസ്താദ് സ്മാരക അവാര്‍ഡ് 2017 ശഹബാസിന്

ഫൈസീ ഉസ്താദ് സ്മാരക അവാര്‍ഡ് 2017 ശഹബാസിന്

Written By Muhimmath News on Thursday, 7 December 2017 | 10:32
























കസബ്: സുന്നീ സംഘടകളുടെയും സ്ഥാപനങ്ങളുടെ ഉന്നതിക്ക് വേണ്ടി കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലം ഒമാനിലെ ഖസബില്‍ സേവനം ചെയ്ത് വിട പറഞ്ഞ ഹനീഫ് ഫൈസി ദേലമ്പാടി ഉസ്താദിന്റെ ഓര്‍മ്മക്കായി ഖസബ് ഐ സീ എഫ് നല്‍കുന്ന മര്‍ഹൂം ഫൈസീ ഉസ്താദ് സ്മാരക അവാര്‍ഡ് 2017ന് ഖസബ് മര്‍ക്കസുല്‍ ഉലൂം സുന്നീ മദ്രസ്സാ വിദ്യാര്‍ത്ഥി കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ശഹ്ബാസിനെ തെരഞ്ഞടുത്തു, 

ഴിഞ്ഞ 2016-17, അധ്യയന വര്‍ഷത്തില്‍ ഇസ്ലാമിക് എജുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ (സുന്നീ വിദ്യാഭ്യാസ ബോര്‍ഡ്) നടത്തിയ വാര്‍ഷിക പൊതു പരീക്ഷയില്‍ ഏഴാം ക്ലാസില്‍ ഒമാനിലെ റൈഞ്ചില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി അഭിമാനമായി മറിയതിനാലാണ് ശഹ്ബാസ് അവര്‍ഡിന്ന് അര്‍ഹനായത്.

 ഐ സി എഫ്, ആര്‍ എസ് സി, മര്‍ക്കസുല്‍ ഉലൂം മദ്രസ്സ സംയുക്തമായി ഡിസംമ്പര്‍ എട്ട് വെള്ളിയാഴ്ച ബസബ് കള്‍ച്ചറല്‍ ക്ലബ്ബ്  ഓസീറ്റോറിയത്തില്‍ നടക്കുന്ന മീലാദ് മീറ്റ് 017 പരിപാടിയില്‍ അവര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റും നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved