Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

നീലേശ്വരം: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന 2018 വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ ഡിസംബര്‍ 22 വരെ സമര്‍പ്പിക്കാം.  www.hajcommittee.gov.in  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷ നല്‍കേണ്ടത്. വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ചും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ ആയോ അല്ലാതെയോ സമര്‍പ്പിക്കുന്ന അപേക്ഷകളും അനുബന്ധ രേഖകളും ഒരാള്‍ക്ക് 300 രൂപയെന്ന തോതില്‍ അടച്ച ബേങ്ക് രശീതിയും സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്‍ ഡിസംബര്‍ 22ന് 5 മണിക്ക് മുമ്പ് ലഭിണം. 


ഹജ്ജ് യാത്ര ഉറപ്പാകുമെന്ന് കരുതുന്ന റിസര്‍വ്വ് കാറ്റഗറിയില്‍ പെട്ട 70 വയസ്സ് പിന്നിട്ടവരും അവരുടെ സഹായികളുമുള്‍പ്പെടുന്ന അപേക്ഷകര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും സംസ്ഥാന ഹജ്ജ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി  ജില്ലാ ഹജ്ജ് ട്രയിനര്‍  എന്‍.പി.സൈനുദ്ദീന്‍ (9446640644) മായി ബന്ധപ്പെടുക.

Leave A Reply