Latest News :
...
Home » , » മനുഷ്യന്റെ ദുഷ്‌ചെയ്തികളുടെ അനന്തര ഫലമാണ് പ്രകൃതി ദുരന്തങ്ങള്‍: ഇര്‍ഫാന്‍ തങ്ങള്‍

മനുഷ്യന്റെ ദുഷ്‌ചെയ്തികളുടെ അനന്തര ഫലമാണ് പ്രകൃതി ദുരന്തങ്ങള്‍: ഇര്‍ഫാന്‍ തങ്ങള്‍

Written By Muhimmath News on Monday, 4 December 2017 | 19:09




കാഞ്ഞങ്ങാട്: മനുഷ്യന്റെ ദുഷ്‌ചെയ്തികളുടെ അനന്തര ഫലമാണ് പ്രകൃതി ദുരന്തങ്ങളെന്നും ദൈവിക സ്മരണ നിലനിര്‍ത്തുകയാണ് ഇതിന് പരിഹാരമെന്നും സയ്യിദ് മുഹമ്മദ് ഇര്‍ഫാന്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു. പഴയകടപ്പുറം ആലംപാടി ഉസ്താദ് സ്മാരക സുന്നി സെന്ററില്‍ യൂണിറ്റ് എസ്.വൈ.എസ് സംഘടിപ്പിച്ച ഹുബ്ബുറസൂല്‍-മഹ്‌ളറത്തുല്‍ ബദരിയ്യ സദസ്സിനു നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.


കെ.എ അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ കെ.പി.അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് സോണ്‍ സെക്രട്ടറി അബ്ദുസ്സത്താര്‍ പഴയകടപ്പുറം, എം.അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി കെ.പി.ഹുസൈന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. അന്നദാനത്തോടെ പരിപാടി സമാപിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved