Latest News :
Home » » 16 കുപ്പി മദ്യവുമായി ഐ ടി ഐ വിദ്യാര്‍ത്ഥി അറസ്റ്റില്‍

16 കുപ്പി മദ്യവുമായി ഐ ടി ഐ വിദ്യാര്‍ത്ഥി അറസ്റ്റില്‍

Written By Muhimmath News on Friday, 22 December 2017 | 16:52




കുമ്പള:സ്‌കൂട്ടറില്‍ കടത്തിയ 16 കുപ്പി മദ്യവുമായി ഐ ടി ഐ വിദ്യാര്‍ത്ഥിയെ കുമ്പള എക്‌സൈസ് സംഘം പിടികൂടി. മദ്യം കടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് വേഷം മാറിയെത്തിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജു, പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്ള, സിവില്‍ ഓഫീസര്‍മാരായ ലിജു, സുബീന്ദ്രന്‍, ശാലിനി, ഹമീദ്, സജിത മൈക്കിള്‍ എന്നിവര്‍ ചെറുഗോളിയില്‍ നടത്തിയ ഓപ്പറേഷനിലാണ് കുഞ്ചത്തൂര്‍ തൂമിനാട്ടെ പ്രായപൂര്‍ത്തിയാകാത്ത ഐ ടി ഐ വിദ്യാര്‍ത്ഥി പിടിയിലായത്.

സ്‌കൂട്ടറില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ 16 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം എക്‌സൈസ് കണ്ടെടുത്തു. തുടര്‍ന്ന് പ്രതിയെയും സ്‌കൂട്ടറും മദ്യവും കസ്റ്റഡിയിലെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved