Latest News :
...
Home » , » ദല്‍ഹിയില്‍ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥി കാറില്‍ വെടിയേറ്റ് മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

ദല്‍ഹിയില്‍ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥി കാറില്‍ വെടിയേറ്റ് മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

Written By Muhimmath News on Wednesday, 6 December 2017 | 11:41
























ന്യൂദല്‍ഹി: ദല്‍ഹിയില്‍ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥി കാറില്‍ വെടിയേറ്റ് മരിച്ച നിലയില്‍. 20 കാരനായ റിസ്‌വാന്‍ ഖാനെയാണ് സരോജിനി നഗറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദേശീയ ഹോക്കി താരം കൂടിയാണ് കൊല്ലപ്പെട്ട റിസ്വാന്‍ ഖാന്‍.

റിസ്വാന്റെ നെറ്റിയുടെ വലത് വശത്ത് വെടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എങ്കിലും പ്രാഥമിക പരിശോധനയില്‍ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ റോമില്‍ ബനിയ പറഞ്ഞു.

എന്നാല്‍ മരണം ആത്മഹത്യയാണെന്ന പൊലീസ് വാദത്തിനെതിരെ റിസ്വാന്റെ ബന്ധുക്കള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം റിസ്വാന്‍ അയാളുടെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. റിസ്വാന്റെ കൈവശം 2 ലക്ഷം രൂപയും മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. എന്നാല്‍ ബാഗും പണവും സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ് റിസ്വാന്‍ മടങ്ങിയത്. വീടിന് സമീപത്തുവെച്ച് തന്നെയാണ് റിസ്വാനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും.

ഏറെ വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് റിസ്വാനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും കിട്ടിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ റിയാസുദ്ദീന്‍ പറഞ്ഞു.

എന്നാല്‍ പണവും ഫോണുമടങ്ങിയ ബാഗ് റിസ്വാന്‍ വീട്ടില്‍ വെച്ച് മറന്നതാണെന്നാണ് തങ്ങള്‍ കരുതിയെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയതായാണ് അറിയുന്നത്. എന്നാല്‍ നടന്നത് കൊലപാതകം തന്നെയാണെന്നും കൊലപ്പെടുത്തിയ ശേഷം റിസ്വാന്റെ മൃതദേഹം ആരോ കാറില്‍ ഉപേക്ഷിക്കുകയായിരുന്നെന്നുമാണ് കുടുംബം ആരോപിക്കുന്നത്. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved