Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » ജാനകി വധം; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു

ജാനകി വധം; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു

Written By Muhimmath News on Wednesday, 27 December 2017 | 18:48



ചെറുവത്തൂര്‍: ജാനകി വധക്കേസ് അന്വേഷണം പുരോഗമിക്കുന്നു. പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു. ചീമേനി പുലിയന്നൂരിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപിക പി വി ജാനകി (68)യെ കൊലപ്പെടുത്തിയ കേസില്‍ സംശയമുണ്ടെന്ന് കരുതുന്ന അധ്യാപികയുടെ ശിഷ്യനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായാണ് സൂചന.

കൊലപാതകം നടന്ന വീട് വിശദമായി പരിശോധിച്ചതിന് ശേഷമാണ് പോലീസ് സര്‍ജ്ജന്‍ മടങ്ങിയത്. അതിനിടയില്‍ ജാനകിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ സര്‍ജ്ജന്‍ ഗോപാലകൃഷ്ണപിള്ള ചൊവ്വാഴ്ച വൈകിട്ട് കൊലപാതകം നടന്ന ജാനകിയുടെ വീട് സന്ദര്‍ശിച്ചു. ഗോപാലകൃഷ്ണപിള്ളയോടൊപ്പം നീലേശ്വരം സി ഐ ഉണ്ണികൃഷ്ണന്‍, ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍, കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം എന്നിവരും ഉണ്ടായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved