Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page























കണ്ണൂര്‍: വിദേശത്ത് കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ഒരു കോടിയോളം രൂപ വാങ്ങി വഞ്ചിച്ച കേസിലെ പ്രതിയെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.

 കാസര്‍കോട് ജില്ലയിലെ കമ്പല്ലൂരിലെ അയന്നൂര്‍ ഇടപ്പള്ളിയില്‍ ഹൗസില്‍ ജോബി ജോസഫി(34)നെയാണ് ടൗണ്‍ എസ് ഐ ഷാജി പട്ടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കോയ്യോട് സ്വദേശി പ്രീത നിവാസിലെ വിപിന്റെ പരാതിയിലാണ് അറസ്റ്റ്. 

വിപിന്റെയും മറ്റ് അഞ്ച് സുഹൃത്തുക്കളുടെയും കയ്യില്‍ നിന്ന് 2016 ജനുവരി മാസം 2 തവണകളിലായി 6 ലക്ഷം രൂപ വാങ്ങിയിരുന്നു. വിദേശത്ത് കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം വാങ്ങിയത്. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞ് ജോലിയോ പണമോ തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് ആറുലക്ഷം രൂപ വണ്ടിച്ചെക്ക് നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് വിപിന്‍ പോലീസില്‍ പരാതി നല്‍കിയത്. 

പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ എറണാകുളം, തൃശ്ശൂര്‍, പയ്യന്നൂര്‍, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയതായി പോലീസിനോട് സമ്മതിച്ചു. ഉദ്യോഗാര്‍ത്ഥികളെല്ലാം തന്നെ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചത്. ഇതിന് പുറമെ എറണാകുളത്ത് ഒരാള്‍ക്ക് 14 കോടി രൂപ ബാങ്ക് ലോണ്‍ ശരിയാക്കികൊടുക്കാമെന്ന് പറഞ്ഞ് 45 ലക്ഷം രൂപ കൈക്കലാക്കിയതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ബാങ്ക് ലോണ്‍ ലഭിക്കാതായപ്പോള്‍ തട്ടിപ്പിനിരയായ യുവാവ് മാനസികാസ്വസ്ഥ്യം അനുഭവപ്പെടുകയും ഇയാളെ നാട്ടില്‍ നിന്ന് കാണാതാവുകയും ചെയ്തതായും പോലീസ് പറയുന്നു.

നഗരത്തിലെ സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുത്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. എസ്‌ഐയോടൊപ്പം പോലീസ് ഉദ്യോഗസ്ഥരായ റൗഫ്, സുധീര്‍, സനീഷ് എന്നിവരും ഉണ്ടായിരുന്നു.

Leave A Reply