Latest News :
...
Home » , , , » ഉപ്പള മൂസോടിയില്‍ മൂന്നു വീടുകള്‍ തകര്‍ന്നു; അതീവ ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ ഭരണകൂടം

ഉപ്പള മൂസോടിയില്‍ മൂന്നു വീടുകള്‍ തകര്‍ന്നു; അതീവ ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ ഭരണകൂടം

Written By Muhimmath News on Saturday, 2 December 2017 | 11:57
























മഞ്ചേശ്വരം: ഉപ്പള മൂസോടിയില്‍ കടലേറ്റത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. മൂസോടിയിലെ യൂനുസ് മന്‍സിലില്‍ അബ്ദുള്‍ ഖാദര്‍, ഇബ്രാഹിം, അബ്ദുള്‍ ഖാദര്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇവിടെ ശക്തമായ കടലേറ്റമുണ്ടായത്.

വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അപ്രതീക്ഷിതമായുണ്ടായ കടലേറ്റത്തില്‍ വീട്ടുപകരണങ്ങളും സാധനസാമഗ്രികളും നഷ്ടമായി. ഈ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. സംഭവമറിഞ്ഞ് കളക്ടറുടെ നിര്‍ദേശപ്രകാരം വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റസ്സാഖ്, കെ.എസ്.ഇ.ബി. അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

സമീപപ്രദേശത്തെ ഏതാനും വീടുകള്‍ അപകടഭീഷണിയിലാണ്. മൂന്നുമാസം മുമ്പുണ്ടായ കടലേറ്റത്തില്‍ ഇവിടെ നാലു വീടുകള്‍ കടലെടുത്തിരുന്നു. അന്ന് വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ ഇപ്പോഴും വാടകവീടുകളിലാണ് താമസിക്കുന്നത്.

അടുത്ത 24 മണിക്കൂറില്‍ ശക്തമായകാറ്റിനും ശക്തമായ മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുള്ളതിനാല്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ അതീവജാഗ്രതാ മുന്നറിയിപ്പ് നല്‍കി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved