Latest News :
...
Home » » കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച 13 ലിറ്റര്‍ മദ്യം പിടിച്ചു

കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച 13 ലിറ്റര്‍ മദ്യം പിടിച്ചു

Written By Muhimmath News on Tuesday, 26 December 2017 | 17:04



ബന്തിയോട്: കയ്യാറില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ 13 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം കണ്ടെത്തി. കുമ്പള എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് മദ്യം കണ്ടെത്തിയത്. കയ്യാര്‍ വില്ലേജ് ഓഫീസിന് സമീപത്തെ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. മാസങ്ങളോളമായി ഇവിടെ മദ്യവില്‍പന നടത്തുന്നതായി പരാതിയുണ്ടായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതായി എക്‌സൈസ് പറഞ്ഞു. 



കുമ്പള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എ.ബി അബ്ദുല്ല, സിവില്‍ ഓഫീസര്‍മാരായ സജിത്, സുധീന്ദ്രന്‍, ഷാലിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved