Latest News :
Home » , » കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ.പി രാമനുണ്ണിക്ക്

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ.പി രാമനുണ്ണിക്ക്

Written By Muhimmath News on Thursday, 21 December 2017 | 19:19



കോഴിക്കോട്: എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 'ദൈവത്തിന്റെ പുസ്തകം' എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം


വിചിത്രവും അത്യന്തം രാഷ്ട്രീയ പ്രാധാന്യമുള്ളതുമാണ് നോവലിലെ പ്രമേയം. എഴുന്നൂറോളം പേജുകള്‍ വരുന്ന ഈ പുസ്തകം തകഴിയുടെ 'കയറി'നും വിലാസിനിയുടെ 'അവകാശികള്‍'ക്കും ശേഷം മലയാളത്തില്‍ ഇറങ്ങുന്ന ഏറ്റവും വലിയ നോവലാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved