Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » » സമസ്ത മേഖലയിലും ഇടതുസര്‍ക്കാര്‍ പരാജയം -കേരള കോണ്‍.(ജേക്കബ്)

സമസ്ത മേഖലയിലും ഇടതുസര്‍ക്കാര്‍ പരാജയം -കേരള കോണ്‍.(ജേക്കബ്)

Written By Muhimmath News on Tuesday, 19 December 2017 | 10:06

കാസര്‍കോട്: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ കയറാന്‍ വേണ്ടി പല വാഗ്ദാനവും ജനങ്ങള്‍ക്ക് നല്‍കി അധികാരം കിട്ടിയപ്പോള്‍ അതൊന്നും നിറവേറ്റാന്‍ സാധിക്കാതെ പൂര്‍ണ പരാജയമാണ് സംഭവിച്ചതെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുളക്കട രാജു ആരോപിച്ചു. 

പാര്‍ട്ടി ജില്ലാ തിരഞ്ഞെടുപ്പ് നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഖി ദുരന്തം മുന്‍കൂട്ടി അറിഞ്ഞിട്ടുപോലും മത്സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലില്‍ ഏര്‍പ്പെട്ടവരെയും അറിയിക്കാന്‍ സാധിക്കാതെ പോയതിനാലാണ് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് അടിയന്തിരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ഭാരവാഹികളായി അബ്രഹാം തോണക്കര (പ്രസി.), നാഷണല്‍ അബ്ദുല്ല (ജന.സെക്ര), ബേബി പന്തല്ലൂര്‍, സിബി മേക്കുന്നേല്‍ (സെക്ര.), ആന്റക്‌സ് കളരിക്കല്‍ (വൈസ് പ്രസി.), അലക്‌സ് പുളിക്കല്‍ (ട്രഷറര്‍).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved