Latest News :
Home » , , » നാഷണല്‍ വടംവലി : സ്വര്‍ണ്ണം വലിച്ച് എടുത്ത്‌ കേരളം

നാഷണല്‍ വടംവലി : സ്വര്‍ണ്ണം വലിച്ച് എടുത്ത്‌ കേരളം

Written By Muhimmath News on Wednesday, 27 December 2017 | 17:09


മഹാരാഷ്ട്ര: ഔറംഗാബാദില്‍ ഡിസംബര്‍ 22 മുതല്‍ 25 വരെ നടന്ന ജൂനിയര്‍ ബോയിസ് -സബ്ബ് ജൂനിയര്‍  ബോയിസ് 
 മല്‍സരത്തില്‍ കേരളം നാല് സ്വര്‍ണ്ണ മെഡലും രണ്ട് വെള്ളിയും മെഡലും വലിച്ചു നേടി. ഇത് ആദ്യമായിട്ടാണ് കേരളം ഇത്രയും സ്വര്‍ണ്ണ മെഡലുകള്‍ ഒന്നിച്ച് നേടുന്നത്.

അണ്ടര്‍ 13, 15, 17 -500 കിലോ വിഭാഗം, അണ്ടര്‍ 19 -540 കിലോ വിഭാഗം എന്നി കാറ്റഗിയില്‍ സ്വര്‍ണ്ണം മെഡലും, അണ്ടര്‍ 17 - 480 കിലോ വിഭാഗം, അണ്ടര്‍ 19-560 കിലോ വിഭാഗത്തില്‍ വെള്ളി മെഡലുകളും നേടിയാണ് കേരളം വടംവലിയില്‍ ചരിത്രം കുറിച്ചത്. നിലവിലെ ചാമ്പ്യന്‍മാരായ പഞ്ചാബിനെയും, ഡല്‍ഹിയെയും തകര്‍ത്താണ് കേരളം ഇത്രയും നേട്ടം കൈവരിച്ചത്.

കഴിഞ്ഞ വര്‍ഷം ആറ് കാറ്റഗറിലും വെങ്കല മെഡലായിരുന്നു നേടിയത്. അണ്ടര്‍ 13 - 380 കിലോ വിഭാഗത്തില്‍ ടോണി റോയ് ക്യാപ്റ്റന്‍ (പത്തനംതിട്ട), മിഷ്യല്‍ ജോര്‍ജ്ജ് കുര്യന്‍ (കണ്ണൂര്‍ ), ആകാശ് ശശി (കാസര്‍കോട്), അരുണ്‍ ബാബു, അക്ഷയ് കുമാര്‍ , ഷെയിന്‍ മാര്‍ട്ടിന്‍ ( ഏറണാകുളം), അനന്തു ഷാജി, റോഹന്‍ അബ്രാഹാം സന്തോഷ് (ആലപ്പുഴ), കെ.എസ്.ആദിത് (തൃശൂര്‍), അണ്ടര്‍ 15-440 കിലോ വിഭാഗത്തില്‍ എസ്.ആദിത്യന്‍ ക്യാപ്റ്റന്‍ (ആലപ്പുഴ, എം.ശ്രീരാഗ് (കാസര്‍കോട്), അഭിജിത്ത്.ടി.അനില്‍, എം.സിബിന്‍ (പത്തനംതിട്ട), അക്ഷയ് ദാസ് (മലപ്പുറം), അനന്തു പി.ജയ് മോന്‍, ഷമുലും ശ്യാംകുമാര്‍ (ഏറണാകുളം), എ.കെ.അല്‍ത്താഫ് (പാലക്കാട്), ഡോണ്‍ പ്രിന്‍സ് (കോട്ടയം).


അണ്ടര്‍ 17 -500 കിലോ വിഭാഗത്തില്‍ സിബിന്‍ വര്‍ഗ്ഗീസ് ക്യാപ്റ്റന്‍ (കണ്ണൂര്‍), ഷിബിന്‍ ആന്റണി, എ.അഖിലേശ്വര്‍, ഐവിന്‍ ഡെവിസ്, സെബാസ്റ്റ്യന്‍ ബിജു (കാസര്‍കോട്), ഗൗതം കൃഷ്ണ, കെ.അനന്ത പത്മാനാഭന്‍(ഇടുക്കി), കെ.എ.അശ്വിന്‍ (ഏറണാകുളം), എ.വി.അശ്വിന്‍ (തിരുവനന്തപുരം). അണ്ടര്‍ 19- 540 കിലോ വിഭാഗത്തില്‍ മിസ്ഹബ് ഷാനി (ക്യാപ്റ്റന്‍), ഫായിസ് അബ്ദുള്‍, (കോഴിക്കോട്), ശരത് ശിവന്‍, മുഹമ്മദ് സാലിഹ്, (എറണാകുളം), ജോര്‍ജ് ഷാജി, മെല്‍വിന്‍ ബിനോയി, (ഇടുക്കി), ലിന്റോ അലക്‌സ്, സുമേഷ് കെ.എസ്, (കാസര്‍ഗോഡ്), ആദിത്യന്‍ (കണ്ണൂര്‍).

അണ്ടര്‍ 17- 480 കിലോ വിഭാഗത്തില്‍ ബിപിന്‍ ബിജു ക്യാപ്റ്റന്‍ ( ഏറണാകുളം), സായ് പ്രകാശ്, പി.ജിഷ്ണു, ജെസ്റ്റ് ജോണ്‍(കാസര്‍കോട്), എസ്.ജിതിന്‍ (ആലപ്പുഴ), ആദര്‍ശ്.സി.മധു, നിഖില്‍ സഞ്ജയ്, ടി.എസ്.സബിന്‍ (ഇടുക്കി), ഒ.ആര്‍. റിംഷാദ് (പാലക്കാട്) എന്നിവരാണ് കേരളത്തിന് വേണ്ടി മത്സരത്തിന് ഇറങ്ങിയത്.

കോച്ച് പി.എം.റെനീസ് (എറണാകുളം), രതിഷ് വെള്ളച്ചാല്‍, ബാബു കോട്ടപ്പാറ (കാസര്‍കോട്), ,ടിം മനോജര്‍ പ്രൊഫസര്‍ പ്രവീണ്‍ മാത്യു (കാസര്‍കോട്), എസ്.അഷറഫ് (തിരുവനന്തപുരം), സുനില്‍ ബാബു (പലക്കാട്).

380 കിലോ- സ്വര്‍ണ്ണം കേരളം, വെളളി തെലുങ്കാന, വെങ്കലം ഡല്‍ഹി. 440 കിലോ- സ്വര്‍ണ്ണം കേരളം, വെള്ളി ഡല്‍ഹി, വെങ്കലം പഞ്ചാബ്, 480 കിലോ -സ്വര്‍ണ്ണം പഞ്ചാബ്, വെള്ളി കേരളം, വെങ്കലം ഡല്‍ഹി. 500 കിലോ -സ്വര്‍ണ്ണം കേരളം ,വെള്ളി ഡല്‍ഹി ,വെങ്കലം പഞ്ചാബ് .540 കിലോ -സ്വര്‍ണ്ണം കേരളം, വെള്ളി പഞ്ചാബ് ,വെങ്കലം ഡല്‍ഹി,560 
 കിലോ- സ്വര്‍ണ്ണം പഞ്ചാബ്, വെളളി കേരളം, വെങ്കലം ഡല്‍ഹി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved