Latest News :
...
Home » , » വര്‍ണ്ണ വിസ്മയമായി കൈറ്റ് മെസേജ്

വര്‍ണ്ണ വിസ്മയമായി കൈറ്റ് മെസേജ്

Written By Muhimmath News on Monday, 25 December 2017 | 10:01
























മയ്യളം: എസ് എസ് എഫ് കേരളത്തിലെ 6300 യൂണിറ്റുകളില്‍ മഴവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന കൈറ്റ് മെസേജ് എസ് എസ് എഫ് മയ്യളം യൂണിറ്റില്‍ വര്‍ണ്ണ വിസ്മയമായി. ഇര്‍ഷാദ് മയ്യളം ഉല്‍ഘാടനം ചെയ്തു. ' പഠിക്കാം പട്ടം പോലെ പറക്കാം' എന്ന ശീര്‍ഷകത്തില്‍ സുബൈര്‍ പൂത്തപ്പലം ക്ലാസിന് നേതൃത്വം നല്‍കി. 

പട്ടം നല്‍ക്കുന്ന പഠനാര്‍ഹമായ വിഷയങ്ങളെ കുറിച്ച് വിത്യസ്ത രീതിയില്‍ കുട്ടികളോട് ചര്‍ച്ച നടത്തുകയും കുട്ടികള്‍ക്ക് പട്ടം നിര്‍മിക്കാനുള്ള ട്രെയിനിങ് നല്‍കുകയും ചെയ്തു. ശേഷം കുട്ടികള്‍ നിര്‍മ്മിച്ച പട്ടം വാനില്‍ പറത്തി. ഹമീദ് മയ്യളം സ്വാഗതവും മിസ്ബാഹ് മയ്യളം നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved