Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , » കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് നാട്ടുകാര്‍ ഉപരോധിച്ചു; പണയം വെച്ച സ്വര്‍ണം തിരിച്ചുകിട്ടാതെ ബാങ്ക് തുറക്കാന്‍ സമ്മതിക്കില്ലെന്ന് ഇടപാടുകാര്‍

കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് നാട്ടുകാര്‍ ഉപരോധിച്ചു; പണയം വെച്ച സ്വര്‍ണം തിരിച്ചുകിട്ടാതെ ബാങ്ക് തുറക്കാന്‍ സമ്മതിക്കില്ലെന്ന് ഇടപാടുകാര്‍

Written By Muhimmath News on Monday, 4 December 2017 | 12:00

കാസര്‍കോട്: രണ്ടു തവണകളിലായി കോടികളുടെ സ്വര്‍ണവും പണവും കവര്‍ന്ന കുഡ്‌ലു സര്‍വീസ് സഹകരണ ബേങ്ക് നാട്ടുകാരും ഇടപാടുകാരും ചേര്‍ന്ന് ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ഇടപാടുകാര്‍ ബാങ്കിലെത്തി ഉപരോധം ആരംഭിച്ചത്.

ബാങ്കില്‍ പണയം വെച്ച സ്വര്‍ണം ഉപാധിയില്ലാതെ തിരിച്ചുനല്‍കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം. 2001 ല്‍ നടന്ന കവര്‍ച്ചക്കുശേഷം 153 പേര്‍ക്കും 2014ല്‍ നടന്ന കവര്‍ച്ചക്കുശേഷം 880 പേര്‍ക്കും പണയസ്വര്‍ണം മടക്കിനല്‍കുന്നില്ലെന്നാണ് പരാതി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നകം മുഴുവന്‍ ഇടപാടുകാര്‍ക്കും അവരുടെ സ്വര്‍ണം തിരിച്ചുനല്‍കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും വാക്കുപാലിച്ചില്ലെന്ന് ഇടപാടുകാര്‍ കുറ്റപ്പെടുത്തി.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved