Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » » വിരണ്ടോടിയ പോത്തിന്റെ പരാക്രമം; വീട്ടമ്മ അടക്കം നാലുപേര്‍ക്ക് പരിക്ക്

വിരണ്ടോടിയ പോത്തിന്റെ പരാക്രമം; വീട്ടമ്മ അടക്കം നാലുപേര്‍ക്ക് പരിക്ക്

Written By Muhimmath News on Saturday, 2 December 2017 | 12:15

കുമ്പള: മൊഗ്രാലില്‍ വിരണ്ടോടിയ പോത്ത് ആരിക്കാടിയിലും പരാക്രമം നടത്തി. പോത്തിന്റെ പരാക്രമത്തില്‍ വീട്ടമ്മ അടക്കം നാലുപേര്‍ക്ക് പരിക്ക്.

ആരിക്കാടി പി.കെ നഗറിലെ മൂസയുടെ മകന്‍ അബ്ദുല്ല, പി.കെ നഗറിലെ ഇബ്രാഹിമിന്റെ ഭാര്യ സമീന അടക്കം നാലുപേര്‍ക്കാണ് പരിക്കേറ്റത്.

കുമ്പോല്‍ പി.കെ നഗറില്‍ നടന്ന നബിദിന റാലിക്കിടയിലേക്ക് പാഞ്ഞുവന്ന പോത്തിന്റെ കുത്തേറ്റാണ് അബ്ദുല്ലക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ കുമ്പള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവിടെ നിന്നും ഓടിയ പോത്ത് സമീപത്തെ ഇബ്രാഹിമിന്റെ വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും വാതില്‍ അടച്ചതിനാല്‍ പിന്തിരിയുകയായിരുന്നു. പോത്തിന്റെ വരവ് കണ്ടു വെപ്രാളത്തില്‍ ഓടുന്നതിനിടയിലാണ് സമീനക്ക് പരിക്കേറ്റത്.

പിന്നീട് പി.കെ നഗറിലെ യുവാക്കളും പെര്‍വാഡിലെ ബഷീര്‍, മാവിനക്കട്ടയിലെ സല്‍മാന്‍, അഫ്‌സല്‍, ഇര്‍ഷാദ്, മുബീന്‍ എന്നിവര്‍ ചേര്‍ന്ന് പോത്തിനെ കീഴ്‌പ്പെടുത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved