Latest News :
...
Home » , , » ലക്ഷദ്വീപ് ഒറ്റപ്പെട്ടു: ഹെലിപാഡ് വെള്ളത്തിനടിയില്‍

ലക്ഷദ്വീപ് ഒറ്റപ്പെട്ടു: ഹെലിപാഡ് വെള്ളത്തിനടിയില്‍

Written By Muhimmath News on Saturday, 2 December 2017 | 11:28

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടം. ലക്ഷദ്വീപിലേക്കുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏകദേശം പൂര്‍ണമായും താറുമാറായിട്ടുണ്ട്. 

മിനിക്കോയ്, കല്‍പേനി ദ്വീപുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ശക്തമായ കടലാക്രമണമാണ് റിപോര്‍ട്ട് ചെയ്യുന്നത്. വൈദ്യൂതബന്ധം പൂര്‍ണമായും നിലച്ചിട്ടുണ്ട്.. കല്‍പേനി ദ്വീപിലെ ഹെലിപാഡ് വെള്ളത്തിനടിയിലായി. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റു വീശുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved