Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page























മധ്യപ്രദേശ്: ബാബരി മസ്ജിദ് വിഷയത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്. മധ്യപ്രദേശ് ടൂറിസം വികസന കോര്‍പ്പറേഷന്‍ തപോവന്‍ ഭൗമിക് ആണ് ബാബരി മസ്ജിദ് വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയത്.

വിഷയത്തില്‍ സുപ്രീംകോടതി വിധി എന്തുതന്നെയായാലും ഹിന്ദുക്കള്‍ക്കായി ക്ഷേത്രം പണിയുന്നതില്‍ നിന്ന് പിന്‍മാറില്ലെന്നും ഇന്ത്യയിലെ ഓരോ ഹിന്ദുക്കളുടെയും സഹായത്തോടേ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നും ഭൗമിക് പറഞ്ഞു. സുപ്രീം കോടതി വിധി ഹിന്ദുക്കള്‍ക്ക് പ്രതികൂലമായാല്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തി രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും ഭൗമിക് മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദീപാവലി ആഘോഷങ്ങള്‍ക്ക് മുമ്പ് തന്നെ ക്ഷേത്രം നിര്‍മ്മാണത്തിന് തറക്കല്ലിടുമെന്നും ഭൗമിക് കൂട്ടിച്ചേര്‍ത്തു.

പ്രസ്താവനക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഭൗമിക് അദ്ദേഹം പറഞ്ഞത്. കോടതി വിധി അനുകൂലമല്ലെങ്കില്‍ ലോക്‌സഭ നിയമനിര്‍മ്മാണത്തിലൂടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കും. അതുമല്ലെങ്കില്‍ ഹിന്ദുക്കള്‍ അണിചേര്‍ന്ന് രാമക്ഷേത്രം പണിയുമെന്നും ഭൗമിക് പറഞ്ഞു.
ബി.ജെപിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്സ് ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

രാജ്യത്തിന്റെ നിയമവാഴ്ചയെ ചോദ്യം ചെയ്യുന്ന സര്‍ക്കാരാണ് ഭരണത്തിലിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഭൗമികിന്റെ ഈ പ്രസ്താവനയെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.കെ മിശ്ര ആരോപിച്ചു.

Leave A Reply