Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , , , » ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ യുവാവിനെ അക്രമിസംഘം കൊലപ്പെടുത്തി

ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ യുവാവിനെ അക്രമിസംഘം കൊലപ്പെടുത്തി

Written By Muhimmath News on Monday, 25 December 2017 | 12:31
























മംഗളൂരു: മംഗളൂരു നഗരത്തിലെ വലന്‍സിയയില്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞു മടങ്ങിയ യുവാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി. വലന്‍സിയ ഗോരിഗുഡ്ഡയിലെ മെര്‍ലിക്ക് ഡിസൂസ(21) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.

ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തിയ മെര്‍ലിക്ക് പുറത്ത് അഞ്ചുപേര്‍ പതിയിരിക്കുന്നതായി കണ്ടു. ഉടന്‍ തന്നെ മെര്‍ലിക്ക് സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു. സുഹൃത്തുക്കള്‍ ഉടന്‍ പാണ്ഡേശ്വര്‍ പൊലീസിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ പൊലീസ് സംഘം എത്തിയെങ്കിലും അക്രമി സംഘം കൊലപാതകം നടത്തി രക്ഷപ്പെട്ടിരുന്നു. ഈ സമയത്തെ മെര്‍ലിക്കും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു മെര്‍ലിക്ക്. കഴിഞ്ഞു രണ്ടു ദിവസം മുമ്പാണ് പുറത്തിറങ്ങിയത്.

2016 ല്‍ മാര്‍ണമിക്കട്ടയില്‍ വെച്ച് സന്ദീപ് ഷെട്ടിയെ വധിക്കാന്‍ശ്രമിച്ച കേസില്‍ മെര്‍ലിക്ക് അറസ്റ്റുചെയ്യപ്പെട്ടു. കുപ്രസിദ്ധ ഗുണ്ടാ നേതാവായ മംഗളൂരു വിജയയുടെ സംഘത്തിലായിരുന്ന മെര്‍ലിക്ക്. ഇതില്‍ ഒരു വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയായിരുന്നു. 

കൊലപാതകത്തിന് പിന്നില്‍ സന്ദീപ് ഷെട്ടിയുടെ ആള്‍ക്കായിരിക്കാനാണ് സാധ്യതയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാണ്ഡേശ്വര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved