Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » » മഞ്ചേശ്വരം അംഗഡിപദവില്‍ വന്‍ വിദേശമദ്യശേഖരം പിടികൂടി

മഞ്ചേശ്വരം അംഗഡിപദവില്‍ വന്‍ വിദേശമദ്യശേഖരം പിടികൂടി

Written By Muhimmath News on Tuesday, 26 December 2017 | 10:40

കാസര്‍കോട്: ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന വിദേശമദ്യത്തിന്റെ വന്‍ശേഖരം പിടികൂടി.

 മഞ്ചേശ്വരം അംഗഡിപദവില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 18 കെയ്‌സ് കര്‍ണാടക നിര്‍മിത വിദേശമദ്യമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സിഐ എ.സത്യന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

എ.എസ് എന്റര്‍പ്രൈസ് എന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനത്തിന്റെ പിന്‍വശത്തെ ഗോഡൗണിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഹൊസങ്കടി സ്വദേശികളായ ദിനേശ്, അനില്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. കര്‍ണാടകയില്‍ അതിര്‍ത്തി കടത്തിയെത്തിക്കുന്ന മദ്യം നാലിരട്ടി വിലയ്ക്കാണ് വിറ്റിരുന്നതെന്ന് എക്‌സൈസ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved