Latest News :
...
Home » , , » റൂബി ജൂബിലി; പതാക ഉയര്‍ത്തല്‍ വെള്ളിയാഴ്ച

റൂബി ജൂബിലി; പതാക ഉയര്‍ത്തല്‍ വെള്ളിയാഴ്ച

Written By Muhimmath News on Thursday, 28 December 2017 | 16:46

കോഴിക്കോട് : മര്‍കസ് റൂബി ജൂബിലിയുടെ ഔദ്യോഗിക തുടക്കം 29ന് വെള്ളിയാഴ്ച ഉച്ചക്ക് 01.30ന് പതാക ഉയര്‍ത്തല്‍ കര്‍മ്മത്തോടെ നടക്കും. ഒരു വര്‍ഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളിലുമായി നടന്ന് വരുന്ന റൂബി ജൂബിലി പരിപാടികളുടെ സമാപനത്തിന് ഇതോടെ തുടക്കമാവും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍, കേരളത്തിലെ പ്രമുഖരായ സാദാത്തീങ്ങള്‍, കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.ജെ.എം, എസ്.എം.എ, എസ്.എസ്.എഫ് നേതാക്കള്‍ പതാക ഉയര്‍ത്തല്‍ സംഗമത്തില്‍ പങ്കെടുക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved