Latest News :
Home » , » മര്‍കസ് റൂബി ജൂബിലി; കൊള്ളനൂരില്‍ സന്ദേശസംഗമം ശനിയാഴ്ച

മര്‍കസ് റൂബി ജൂബിലി; കൊള്ളനൂരില്‍ സന്ദേശസംഗമം ശനിയാഴ്ച

Written By Muhimmath News on Friday, 29 December 2017 | 16:53



കുമരനെല്ലൂര്‍: കോഴിക്കോട് മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി കൊള്ളനൂര്‍ ജാറം സെന്ററില്‍ സന്ദേശസംഗമം 
 ശനിയാഴ്ച നടക്കും. വൈകീട്ട് 6.30ന് വലിയുല്ലാഹി അവറാന്‍കുട്ടിയുപ്പാപ്പ മഖാം സിയാറത്തോടെ സംഗമം ആരംഭിക്കും. കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇവി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. 'മര്‍കസിന്റെ വൈജ്ഞാനിക വിപ്ലവം' എന്ന പ്രമേയത്തില്‍ എല്‍സിഡി സഹിതം ഫൈസല്‍ സഖാഫി കൂടല്ലൂര്‍ പ്രഭാഷണം നടത്തും. 

സയ്യിദ് അലി അബ്ബാസ് തങ്ങള്‍ ജിഫ്രി, സി എം ഉമര്‍ അറക്കല്‍, അബ്ദുറസാഖ് സഅദി ആലൂര്‍, അബ്ദുല്‍ കബീര്‍ അഹ്‌സനി, അബ്ദുനസ്വീര്‍ സലഫി, ഹാഫിള് സഈദ് അഹ്‌സനി, ശരീഫ് നുസ്‌രി, വി കെ അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍ മുടിക്കോട് എം വി ഹൈദ്രോസ് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved