കുമരനെല്ലൂര്‍: കോഴിക്കോട് മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി കൊളളനൂര്‍ യൂണിറ്റ് മുസ്ലിം ജമാഅത്ത് സന്ദേശസംഗമം നടത്തി. പ്രസിഡന്റ് വി കെ അബ്ദുല്ല മുസ്ലിയാര് അദ്ധ്യക്ഷതയില്‍ ഫൈസല്‍ സഖാഫി കൂടല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി സി എം ഉമര്‍ അറക്കല്‍, എസ് എം എ റീജിയണല്‍ ട്രഷറര്‍ പി കെ അബ്ദുലത്വീഫ്, എസ് വൈ എസ് സര്‍ക്കിള്‍ സെക്രട്ടറി ജഅഫര്‍ അസ്ഹരി, സര്‍ക്കിള്‍ വൈസ് പ്രസിഡന്റ് അന്‍വര്‍ മിസ്ബാഹി, എസ് എസ് എഫ് ജില്ലാ ക്യാമ്പസ് സെക്രട്ടറി സൈനുദ്ദീന്‍ ഒതളൂര്‍, മുസ്ലിം ജമാഅത്ത് യൂണിറ്റ് ജനറല്‍ സെക്രട്ടറി എം വി ഹൈദ്രോസ് ഹാജി, അഡ്വ. അബ്ദുല്‍ ഖാദര്‍,എസ് എസ് എഫ് ഡിവിഷന് സെക്രട്ടേറിയറ്റംഗം റിയാസ് എ വി തുടങ്ങിയവര്‍ സംബന്ധിച്ചു.