Latest News :
...
Home » , , » മര്‍കസ് റൂബി ജൂബിലി പ്രചരണവും അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും ചൊവ്വാഴ്ച്ച മര്‍കസ് മൈമനില്‍

മര്‍കസ് റൂബി ജൂബിലി പ്രചരണവും അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും ചൊവ്വാഴ്ച്ച മര്‍കസ് മൈമനില്‍

Written By Muhimmath News on Saturday, 30 December 2017 | 10:11

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മേമ്മൊറിയല്‍ സ്റ്റഡി സെന്ററില്‍ മാസന്തോറും നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മര്‍കസ് റൂബി ജൂബിലി പ്രചരണ പ്രഭാഷണവും ചൊവ്വാഴ്ച 7 മണിക്ക് മര്‍കസ് മൈമന്‍ ക്യാമ്പസില്‍ നടക്കും. 

മഗ്‌രിബ് നിസ്‌ക്കാരാനന്തരം നടക്കുന്ന മഹ്‌ളത്തുല്‍ ബദ്രിയ്യയ്ക്ക് അബ്ദുല്‍ സലാം സഅദി നേതൃത്വം നല്‍കും.സിദ്ധീഖ് സഖാഫി ബായാര്‍ മര്‍കസ് റൂബി ജൂബിലി പ്രചരണ പ്രഭാഷണം നടത്തും.എന്‍.എം 2 ഉസ്മാന്‍ മുസ്ലിയാര്‍ അ 'സ്മാഹുല്‍ ഹുസ്‌നാ മജ്‌ലിസിന്‍ നേതൃത്വം നല്‍കും.

സ്വാലിഹ് ജൗഹരി ഗട്ടമനേ, അബ്ദുള്ള മുസ്ലിയാര്‍, ഹക്കീം സഖാഫി, അഷ്‌റഫ് ഹാജി, അബൂബക്കര്‍ ഹാജി, ഔഫ് ഹാജി, കരീം പറപ്പാടി, റഫീഖ് ഹാജി മംത്തില്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതവും അബ്ദുല്‍ റസ്സാഖ് സഖാഫി നന്ദിയും പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved