Saturday, 23 December 2017

മര്‍കസ് റൂബിജൂബിലി സന്ദേശയാത്രക്ക് ഇന്ന് തുടക്കം; മാട്ടൂല്‍ തങ്ങള്‍ പതാക കൈമാറും

കാസര്‍കോട്: പര്യവേക്ഷണം വൈജ്ഞാനിക മികവിന് എന്ന പ്രമേയത്തില്‍ ജനുവരി 4 മുതല്‍ 7 വരെ നടക്കുന്ന മര്‍കസ് റൂബി ജൂബിലിയുടെ പ്രചരണാര്‍ത്ഥം ജില്ല സഖാഫി ശൂറ സംഘടിപ്പിക്കുന്ന സന്ദേശ ജാഥ ഇന്ന് പ്രയാണമാരംഭിക്കും, 9 മണിക്ക് മഖാം സിയാറത്ത് നടക്കും.

9.30ന് തൃക്കരിപ്പൂര്‍ ടൗണില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മാ തങ്ങള്‍ മാട്ടുല്‍ ജാഥ നായകന്‍ മുഹമ്മദലീ സഖാഫി തൃക്കരിപ്പൂരിന് പതാക കൈമാറും.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞു ഫൈസി, ഹംസ മിസ്ബാഹി ഓട്ടപ്പദവ്, സുലൈമാന്‍ കരിവളളൂര്‍, ജബ്ബാര്‍ മിസ്ബാഹി, നൗഷാദ് മാസ്റ്റര്‍, ജാബിര്‍ സഖാഫി മുജമ്മഅ്, എം ടി പി അബ്ദുറഹ്മാന്‍ ഹാജി, ശാഹുല്‍ ഹമീദ് ഹാജി, ജബ്ബാര്‍ മിസ്ബാഹി, സിദ്ധീഖ് ആവളം, റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, അബ്ദുല്‍ റഹ്മാന്‍ മദനി പടന്ന, ഇ കെ അബൂബക്കര്‍ എം, ടി പി ഇസ്മാഈല്‍ സഅദി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും


SHARE THIS

Author:

0 التعليقات: